‘കി​മ്മു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്നു’

Web Desk
Posted on January 21, 2019, 8:42 am

ഉ​ത്ത​ര​കൊ​റി​യ​ന്‍ മേ​ധാ​വി കിം ​ജോം​ഗ് ഉ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച സ്ഥി​രീ​ക​രി​ച്ച്‌ അ​മേ​ര​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കി​മ്മു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.ത​ന്‍റെ ട്വി​റ്റ​ര്‍‌ പേ​ജി​ലൂ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ട്രം​പ് പ​ങ്കു​വ​ച്ച​ത്.

ഉ​ത്ത​ര​കൊ​റി​യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലെ മു​ന്നേ​റ്റ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ വ​ലി​യ ശ്ര​മ​വും പ​ങ്കു​മു​ണ്ട്. എ​ന്നാ​ല്‍ അ​തൊ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ര്‍ അ​തി​ന് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ല്‍​കു​ന്നി​ല്ല.ഒ​ബാ​മ ഭ​ര​ണ​ത്തി​ല്‍ കീ​ഴി​ല്‍‌ ഉ​ണ്ടാ​യി​രു​ന്ന സ്ഥി​തി​യാ​ണോ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ ഇ​പ്പോ​ഴു​ള്ള​തെ​ന്ന്  ഓ​ര്‍​ക്കണം.  പ്ര​ശ്ന​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​ഞ്ഞെ​ന്ന് മ​റ​ക്ക​രു​ത്” ട്രംപ് പറഞ്ഞു.

ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​യി​രി​ക്കും ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച.