കോവിഡ് 19 കാലത്ത് കർഷകർക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കാർഷിക മേഖലയെ കരകയറ്റാനാണ് ട്രംപ് 19 ബില്യൺ ഡോളറിന്റെ ധന സഹായം പ്രഖ്യാപിച്ചത്.വെള്ളിയാഴ്ച നടന്ന വാർത്ത സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
കോവിഡ് മൂലം അപ്രതീക്ഷിതമായ ദുരിതം നേരിടുന്ന കർഷകർക്ക് ധനസഹായം നേരിട്ട് ലഭ്യമാവുന്ന തരത്തിലാണ് പദ്ധതികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടതോടെ കർഷകർ വലിയ നഷ്ടമാണ് നേരിടുന്നത്. ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. കർഷകരിൽ പലരും കാർഷിക വിളവ് നശിപ്പിച്ചു കളയേണ്ട അവസ്ഥലിയിലെത്തി.പാൽ ഉത്പാദനവും തിരിച്ചടി നേരിട്ടു. രണ്ട് ലക്ഷം കോടിക്ക് മുകളിലുള്ള രക്ഷ പാക്കേജ് വിപണിയെ കരകയറ്റാനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് കർഷകർക്ക് നേരിട്ട് പണം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്.
ENGLISH SUMMARY: Donald trump declared economic package to farmers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.