പു​ല്‍​വാമയിലുണ്ടായ ആക്ര​മ​ണം ഭീകര  സാ​ഹ​ച​ര്യ​മെന്ന് ട്രം​പ്

Web Desk
Posted on February 20, 2019, 12:52 pm

വാ​ഷിം​ഗ്ട​ണ്‍: ജമ്മുകശ്മീരിലെ പു​ല്‍​വാമയിലുണ്ടായ ആക്ര​മ​ണം ഭീകര  സാ​ഹ​ച​ര്യ​മെന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​തു സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ഷ്യ​ന്‍ അ​യ​ല്‍​ക്കാ​ര്‍ ത​മ്മി​ല്‍ യോ​ജി​പ്പി​ലെ​ത്തി​യാ​ല്‍ അ​ത് അ​ദ്ഭു​തകര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന്‍ ഇ​ത് ക​ണ്ടി​രു​ന്നു. പു​ല്‍​വാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി റി​പ്പോ​ര്‍​ട്ടു​ക​ളും ല​ഭി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് അ​ഭി​പ്രാ​യം പ​റ​യും. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സൗ​ഹൃ​ദ​ത്തി​ലാ​യാ​ല്‍ അ​ത് അ​ദ്ഭു​ത​ക​ര​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. പ്രശ്നത്തിൽ വെറുതെ അനുശോചിക്കുകയല്ല തങ്ങളെന്നും  ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകുകയാണെന്നും  സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഡെപ്യൂട്ടി  വക്താവ് പറഞ്ഞു