ഇറാനുനേരെ ആക്രമണത്തിന് ട്രംപ്, വൈകാതെ മനംമാറ്റം

Web Desk
Posted on June 21, 2019, 12:34 pm

ന്യൂയോര്‍ക്ക്: ഇറാനുനേരെ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍,​ സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടന്‍ പിന്‍വലിക്കുകയായിരുന്നു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയത്.

വൈറ്റ് ഹൗസില്‍ കടുത്ത വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെടുത്തത്.

പ്രാഥമികാനുമതി നല്‍കിയെങ്കിലും തുടര്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ആധാരമാക്കി അറിയിച്ചത്.ഇറാന്റെ റഡാറുകളും മിസൈല്‍ വാഹിനികളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും ഒരുങ്ങിയെങ്കിലും മിസൈല്‍ തൊടുക്കുന്നതിന് മുമ്ബ് പിന്‍വാങ്ങാന്‍ നിര്‍ദേശമെത്തുകയായിരുന്നു. ഇറാനിയന്‍ സൈന്യത്തിനും പൗരന്മാര്‍ക്കുമുണ്ടാകുന്ന അപകടം കുറയ്‌ക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്താനാന്‍ പദ്ധതിയിട്ടത്. ഡ്രോണ്‍ തകര്‍ത്തുവെന്നുകരുതുന്ന മാരകമായ എസ് ‑125 നേവാ പെകോറ ഭൂതല അന്തരീക്ഷ മിസൈല്‍ സിസ്റ്റം തകര്‍ക്കുകയായിരുന്നു മുഖ്യലക്ഷ്യം.

130 മില്യണ്‍ വിലയുള്ള ചാര ഡ്രോണാണ് ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് റെവല്യൂണനറി ഗാര്‍ഡ് കഴിഞ്ഞ ദിവസം വെടിവച്ചിട്ടത്. ഇ​റാ​​​​ന്റെ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ഡ്രോണ്‍ അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ മേ​ഖ​ല​യി​ലാ​യി​രു​ന്നെ​ന്നുമാണ് പെന്റ​ഗ​ണ്‍ വ​ക്​​താ​വ്​ പ്ര​തി​ക​രി​ച്ചത്. വ്യോ​മ​പ​രി​ധി​യി​ലേ​ക്കു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം വ​ച്ചു​പൊ​റു​​പ്പി​​ക്കി​ല്ലെ​ന്നും തി​രി​ച്ച​ടി​ക്കു​മെ​ന്നും ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്.

വിമാനങ്ങളും കപ്പലുകളും ഒരുക്കി നിറുത്തുകയും ചെയ്തിരുന്നു. എന്നാല്‍,​ ആക്രമണം വേണ്ടെന്ന ഉത്തരവ് വന്നതോടെ ഒരു മിസൈല്‍ പോലും അയച്ചിട്ടില്ല. മിഡില്‍ ഈസ്റ്റ് ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന മൂന്നാമത്തെ ആക്രമണമാകുമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. 2017ലും 2018ലും സിറിയയെ ലക്ഷ്യമിട്ട് ട്രംപ് ആക്രമണം നടത്തിയിരുന്നു. ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മിലെ സം​ഘര്‍​ഷം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​ക​യാ​ണ്.