അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനായി ഇത്തവണ ക്രിക്കറ്റ് ലോകവും കാത്തിരിപ്പിലാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ട്രംപും മോദിയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക. ഇവിടെ വച്ചാണ് ഹൗഡിമോദി മാതൃകയിൽ കെംചോ ട്രംപ് പരിപാടി നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കാള്‍ വലുതാണ് 1.10 ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം. നാല് ഡ്രസ്സിംഗ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, ഒളിംപിക്സിലേതിന് സമാനമായ സ്വിമ്മിംഗ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്സുകള്‍,4,000 കാറുകള്‍ക്കും 10,000 ബൈക്കുകള്‍ക്കും പാര്‍ക്കിംഗ്, ഇതാണ് സ്റ്റേഡിയത്തെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങള്‍.
സ്റ്റേഡിയം നിറയ്ക്കാനുള്ള ആളുകളെ എത്തിക്കാന്‍ മാത്രമായി 2,000 ബസുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയത്. മലയാളികളുടെ അടക്കം കലാപരിപാടികള്‍ കെംചോ ട്രംപ് പരിപാടിയില്‍ കാണാം. സ്റ്റേഡിയത്തിന്റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.
ENGLISH SUMMARY: Donald trump inaugurate motera stadium in Ahmadabad
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.