May 28, 2023 Sunday

Related news

May 10, 2023
April 4, 2023
March 31, 2023
November 10, 2022
August 9, 2022
July 15, 2022
April 26, 2022
March 3, 2022
November 10, 2021
June 5, 2021

ട്രംപ് അറസ്റ്റിലായേക്കും; വിവാഹേതര ബന്ധം പുറത്തറിയാതിരിക്കാന്‍ അശ്ലീല സിനിമകളിലെ നടിക്ക് പണം നല്‍കി

web desk
വാഷിങ്ടണ്‍
March 31, 2023 4:07 pm

വിവാഹേതര ബന്ധം പുറത്തുപറയാതിരിക്കാന്‍ അശ്ലീല സിനിമകളിലെ താരത്തിന് പണം നല്‍കിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റുചെയ്തേക്കും. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പോൺ താരം സ്റ്റോമി ഡാനിയൽസിന് ട്രംപ് പണം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതിയില്‍ കേസിലെ കുറ്റപത്രം അടുത്ത ദിവസം സമര്‍പ്പിക്കുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായി ട്രംപ് മാറും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ വഴിയാണ് സ്റ്റോമി ഡാനിയൽസിന് പണം നൽകിയത്. ഔദ്യോഗിക രേഖകളില്‍ ഈ പണം ബിസിനസിനായി ചെലവഴിച്ചെന്നാണ് ട്രംപ് കാണിച്ചിരിക്കുന്നത്. ഇതും ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുറ്റപത്രമൊരുങ്ങുന്നത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയ പീഡനമാണെന്നാണ് ട്രംപിന്റെ പ്രതികരണം. താൻ തികച്ചും നിരപരാധിയാണെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ കേസിന്റെ വിചാരണയ്‌ക്കായി കോടതിയില്‍ കീഴടങ്ങുന്നതിനെക്കുറിച്ച് ട്രംപ് അഭിഭാഷകനുമായി ബന്ധപ്പെട്ടതായി മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

 

Eng­lish Sam­mury: Don­ald Trump, for­mer US pres­i­dent, has been indict­ed in a crime over alle­ga­tions that he made pay­ments to an porn actress

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.