ഡോ​ണൾ​ഡ് ട്രം​പ് ജൂ​നി​യ​റി​ൻറെ കാ​മു​ക്ക് കോവി‍ഡ് പോ​സി​റ്റീ​വ്

Web Desk

വാ​ഷിം​ഗ്ട​ൺ ഡി​സി

Posted on July 05, 2020, 8:54 am

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ഡോ​ണ​ൾ​ഡ് ട്രം​പി​ൻറെ മൂ​ത്ത​മ​ക​ൻ ഡോ​ണൾ​ഡ് ട്രം​പ് ജൂ​നി​യ​റി​ൻറെ കാ​മു​കി കിം​ബ​ർ​ലി ഗി​ൽ​ഫോ​യി​ലി​ന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ​സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽവ​ച്ചാ​ണ് അ​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​യ​ത്.

മൗ​ണ്ട് റ​ഷ്മോ​റി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് അ​വ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, ട്രം​പ് ജൂ​നി​യ​റി​ൻറെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

ഇ​രു​വ​രും പ്ര​സി​ഡ​ൻറു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ല. കിം​ബ​ർ​ലി​യും ട്രം​പ് ജൂ​നി​യ​റും അ​ടു​ത്ത സ​മ​യ​ത്ത് ഔദ്യോ​ഗി​ക വി​മാ​ന​യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കിം​ബ​ർ​ലി​ക്ക് രോ​ഗല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

you may also like this video