Web Desk

വാഷിങ്ടണ്‍

January 14, 2020, 2:19 pm

ഡോണള്‍ഡ് ട്രംപ് അടുത്തമാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും

Janayugom Online

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും. അടുത്ത മാസം അവസാനത്തോടെയാകും ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും സന്ദര്‍ശന തീയതി നിശ്ചയിക്കുക.

സൗകര്യപ്രദമായ തീയതികള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം. മുന്നൊരുക്കങ്ങള്‍ക്കായി യുഎസ് സുരക്ഷാ ഏജന്‍സി അംഗങ്ങള്‍ ഉടന്‍ ഡല്‍ഹിയിലെത്തും.

കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപിനെ പങ്കെടുപ്പിക്കാന്‍ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് ഒരു വര്‍ഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് അവസരമൊരുങ്ങുന്നത്.അതേസമയം ഞാന്‍ അവിടെ ചെല്ലണമെന്ന് നരേന്ദ്രമോദി ആഗ്രഹിക്കുന്നുണ്ടെന്നും ഒരിക്കല്‍ അവിടെ പോകുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.