അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുവെന്ന് വിവരം. മോട്ടേറ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയിൽ താമസിക്കുന്നവർക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. മോട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റർ അകലെയാണ് ഈ ചേരി. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാനാണ് അഹമ്മദാബാദ് കോര്പ്പറേഷന് നോട്ടിസ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്നു ചേരി നിവാസികള്‍ പറയുന്നു. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ചേരിനിവാസികള്‍ പറയുന്നു. ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് ചേരികളെ മറയ്ക്കുന്നതിന് മതില് നിര്‍മിക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് പുതിയ നടപടി.
അതേസമയം, ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയതിന് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് കോര്പറേഷന് അധികൃതര്‍ പറയുന്നു. കോര്‍പറേഷന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും ചേരിനിവാസികള്‍ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോര്‍പറേഷന്റെ നിലപാട്.
ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാനല്ല സുരക്ഷ ഉറപ്പാക്കാനാണ് മതിൽ പണിതതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം. മൂന്നുമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിരുന്നു.
English Summary; Donald Trump visit, 45 families in slum served eviction notices
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.