Web Desk

വാഷിങ്ടണ്‍

June 04, 2020, 12:12 pm

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ട്രംപിന്റെ ഇളയമകള്‍ രംഗത്ത്

Janayugom Online

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകള്‍ ടിഫാനി ട്രംപ് രംഗത്ത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ടിഫാനി തന്റെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുള്ളത്.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമബിരുദധാരിയായ ടിഫാനിയുടെ പിന്തുണ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.

അമേരിക്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പിതാവ് ട്രംപിനോട് സംസാരിക്കണമെന്ന് പലരും ടിഫാനിയോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ടിഫാനിയെ പലരും അഭിനന്ദിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭാര്യയും ടിഫാനിയുടെ അമ്മയുമായ മാര്‍ല മേപ്പിള്‍സും പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആ കറുത്ത ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ അമേരിക്കയിലെ സംഘര്‍ഷങ്ങള്‍ക്ക് തെല്ല് അയവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

eng­lish : Don­ald Trump’s Daugh­ter Tiffany Protests Black Man’s Killing On Social Media

you also may like this video