April 2, 2023 Sunday

ബാഹുബലിയായി ട്രംപ്: മോർഫ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ,റീട്വീറ്റ് ചെയ്ത് ട്രംപ് — വീഡിയോ കാണാം

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2020 3:28 pm

ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന ട്രംപിനെ ബാഹുബലിയാക്കി മോർഫ് വീഡിയോ. ‘ബാഹുബലി-2’ ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ട്രംപ് തന്നെ വീഡിയോ റീട്വീറ്റ് ചെയ്തു. ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ്‌ ട്രംപ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 81 സെക്കൻഡുള്ള വീഡിയോ ആണ് ഇത്. പ്രഭാസിന്റെ തല മാറ്റി അവിടെ ട്രംപിന്റെ തല ചേർത്താണ് വിഡിയോ. ട്രംപിന്റെ ഭാര്യ മെലനിയ ട്രംപും മകൾ ഇവാൻകയും മരുമകൻ ജെറാഡും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രംപ് വാളെടുത്ത് യുദ്ധം ചെയ്യുന്നതും, രഥം ഓടിക്കുന്നതും തല വെട്ടുന്നതുമൊക്കെ കാണാം.

ബാഹുബലിയില്‍ ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണു മെലനിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാര്യ യശോദ ബെന്നും പ്രത്യക്ഷപ്പെടുന്നുണ്ട്. ‘യുഎസ് ഇന്ത്യ യുണൈറ്റഡ്’ എന്നാണു വിഡിയോയുടെ അവസാനം എഴുതികാണിക്കുന്നത്. ട്രംപ് വാള്‍ പിടിച്ച് യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പറുത്തും കയറുന്നതെല്ലാം വീഡിയോയില്‍ കാണാം. തിങ്കളാഴ്ച അഹമ്മദാബാദിൽ 22 കിലോമീറ്റർ റോഡ്ഷോയിൽ മോദിയോടൊപ്പം പങ്കെടുക്കും. 36 മണിക്കൂർ മാത്രം നീളുന്ന ഇന്ത്യ സന്ദർശനത്തിനു എത്തുന്ന ട്രംപ് 24നും 25നും അഹമ്മദാബാദ്, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. 24നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോദിയും ട്രംപും ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കും.

Eng­lish Sum­ma­ry: Don­ald trumps mor­phed video became viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.