25 April 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

സിപിഐ പ്രവര്‍ത്തന ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക: കാനം

Janayugom Webdesk
തിരുവനന്തപുരം
October 30, 2021 10:52 pm

ഈ വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന് തുടക്കമാവുകയാണ്. നവംബര്‍ ഒന്ന് മുതല്‍ 15 വരെയുള്ള തീയതികളില്‍ ഭവന സന്ദര്‍ശനം നടത്തി ഫണ്ട് സമാഹരിക്കാനാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ തീവ്രവാദി സംഘടനകളും നമ്മുടെ സാമൂഹ്യ ജീവിതത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കാനം ചൂണ്ടിക്കാട്ടി. ജാതിവികാരം കുത്തിയിളക്കി ജനങ്ങളില്‍ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന ശക്തികളുടെ നീക്കത്തെ കണ്ടറിഞ്ഞു ചെറുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പിലാണ്.

അത്യന്തം സങ്കീര്‍ണവും ഗുരുതരവുമായ ഒരു സ്ഥിതിയാണ് നമ്മുടെ രാജ്യത്തുള്ളത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ ജീവിത ദുരിതങ്ങള്‍ സമ്മാനിച്ചാണ് മുന്നോട്ടു പോകുന്നത്. പെട്രോള്‍-ഡീസല്‍-പാചകവാതക വില ദിനംപ്രതി വര്‍ധിപ്പിക്കുന്നു. കര്‍ഷക ദ്രോഹ നടപടികള്‍ ഒന്നൊന്നായി നടപ്പിലാക്കാന്‍ നിയമങ്ങള്‍ പാസാക്കുന്നു. മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഐക്യം രാജ്യത്ത് വളര്‍ന്നു വരികയാണ്. മഹാമാരിക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്. 

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭ്യമായത് എല്‍ഡിഎഫ് സ്വീകരിച്ച മതനിരപേക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. ജനങ്ങളോടൊപ്പം നിന്ന്, ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. ആ നടപടികള്‍ക്ക് പിന്തുണയേകി എല്‍ഡിഎഫിന്റെ ബഹുജനാടിത്തറ വിപുലമാക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ശിഥിലമാവുകയാണ്. മതേതരത്വം നിലനിര്‍ത്താനും വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാനും ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണം. ആ കടമ നിര്‍വഹിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സിപിഐ എന്ന് കാനം പറഞ്ഞു.

ENGLISH SUMMARY:Donate gen­er­ous­ly to the CPI Work­ing Fund: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.