കോവിഡ് ജാഗ്രതയുടെ ഭാഗമായി നമ്മുടെ രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. ഈ സമയത്ത് പ്രതിസന്ധിയിൽ ആയവർക്ക് വേണ്ടി സർക്കാർ സൗജന്യ റേഷനും ഭക്ഷണ കിറ്റും എല്ലാം നൽകുകയാണ്. അത്തരത്തിൽ തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യ ധാന്യ കിറ്റ് മറ്റുള്ളവർക്ക് വേണ്ടി കഴിഞ്ഞ ദിവസം മണിയൻ പിള്ള രാജു സംഭാവന ചെയ്തിരുന്നു. തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യ ധാന്യ കിറ്റ് ആണ് ഡോണെറ്റ് മൈ കിറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി മണിയൻ പിള്ള രാജു തിരികെ നൽകിയത്. ഇതിനോടകം നിരവധി പേരാണ് ക്യാമ്പയിനിന്റെ ഭാഗമായിരിക്കുന്നത്. ഇത്തരത്തിൽ ഡോണെറ്റ് മൈ കിറ്റ് എന്ന ക്യാമ്പയിനിനെ ആസ്പദമാക്കി തൃശൂർ ചേർപ്പിലെ സ്വാന്തന സരണി കൂട്ടായ്മ തയ്യാറാക്കിയ വിഡിയോ ശ്രദ്ധേയമാവുന്നു. കെ കെ ഷിഹാബ് സംവിധാനം ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.