മടി വളർത്തുന്ന ആണ്‍കുട്ടികളെല്ലാം കഞ്ചാവാണോ? അല്ല, എന്നാൽ നമ്മൾ മലയാളികളുടെ മനസിൽ അറിയാതെ അടിഞ്ഞു കൂടിയ ഒരു ചിന്തയാണ് അത്. ആൺമക്കൾ മുടി നീട്ടിയാൽ ക്രൂശിക്കപപെടുന്നത് അമ്മമാരാണ്. അത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും ആളുകൾ തന്റെ മകൻ കഞ്ചാവാണെന്ന് പറയുന്നത് കേട്ട് മനം നൊന്ത അമ്മയ്ക്ക് ഇന്ന് തലഉയർത്തി അഭിമാനത്തോടെ മറ്റുള്ളവർക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നവിധം ഒരു നന്മ ചെയ്തിരിക്കുകയാണ് അഭി എന്ന് ഈ യുവാവ്. പ്ലസ്റ്റുവിൽ പഠിക്കുന്ന സമയത്താണ് അഭി എന്ന കണ്ണൻ മുടി നീട്ടാൻ തുടങ്ങിയത്. അന്ന് എല്ലാവരും പറഞ്ഞത് കേട്ട് സങ്കടത്തോടെ അമ്മ ചോദിച്ചു എന്തിനാ മോനെ മുടി നീട്ടണെ, എല്ലാരും കഞ്ചാവാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അമ്മയ്ക്കും സങ്കടമാകില്ലേ എന്ന്.. എന്നാൽ അന്ന് അഭിയ്ക്ക് അമ്മയോട് പറയാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്. അമ്മയ്ക്ക് എന്നെ അറിയാമല്ലോ എന്ന്. അതെ കണ്ണൻ അന്ന് പറഞ്ഞത് മൂന്ന് വർഷം പിന്നിട്ടപ്പോൾ യാഥാർത്ഥ്യമാവുകയാണ്. നീട്ടി വളർത്തിയ ആ മുടി മുറിച്ചു. എനിയത് ആവശ്യക്കാരായ ക്യാൻസർ രോഗികളിലേക്ക് എത്തിക്കണം.
https://www.facebook.com/smitha.anil.9256/posts/2578525592434252
പുതു തലമുറയ്ക്ക് മാതൃകയും അമ്മയ്ക്ക് അഭിമാനവുമായ കണ്ണനെ കുറിച്ച് അമ്മ സുമിത അനിൽ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു
മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് …? ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന് .… (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ.…… അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ,അവൻ എന്നോടു പറയും, സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്… അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്… അതെ എനിക്കതുമതി… ബാക്കി കാലം പറയട്ടെ… Plus two മുതൽ വളർത്തണതാ… Degree രണ്ടാം വർഷമായിപ്പോ…ദാ! ഇന്നു മുറിച്ചു … നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി.… അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ … അണ്ണാറക്കണ്ണനും തന്നാലായത്.…. Love you Kannan vave.…
English summary: Donates hair for cancer patients fb post
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.