September 29, 2022 Thursday

Related news

June 2, 2022
June 2, 2022
May 19, 2022
March 16, 2022
March 15, 2022
March 7, 2022
February 22, 2022
February 11, 2022
January 22, 2022
January 15, 2022

കുട്ടനാട്, പാലാ സീറ്റുകൾ മോഹിക്കേണ്ട: മാണി സി കാപ്പൻ

Janayugom Webdesk
പാലാ
September 5, 2020 9:55 pm

കുട്ടനാട്, പാലാ സീറ്റുകൾ മോഹിച്ചുകൊണ്ട് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. കുട്ടനാട് തോമസ് ചാണ്ടി വിജയിച്ചു വന്ന സീറ്റാണ്. പാലാ അമ്പത്തിരണ്ടു വർഷത്തെ പോരാട്ടത്തിന് ശേഷം പിടിച്ചെടുത്തതാണ്. മൂന്നു തവണ താൻ മത്സരിച്ച ശേഷം നാലാമതാണ് വിജയിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട്ടിൽ തോമസ് കെ തോമസിന്റെ പേര് പാർട്ടിയും മുന്നണിയും നേരത്തെ തീരുമാനിച്ചതാണ്. അതിന് മാറ്റം ഉണ്ടാവേണ്ട കാര്യം ഇല്ല. 

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ വരുന്നത് സംബന്ധിച്ചു ചർച്ചയൊന്നും നടന്നിട്ടില്ല. എന്നാല്‍ മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, കുട്ടനാടും പാലായും മോഹിച്ചു കൊണ്ടാവരുത്. തോറ്റ സീറ്റുകൾ ജയിച്ച കക്ഷിയിൽ നിന്നും തോറ്റകക്ഷിക്കു വേണമെന്നു പറയാൻ എങ്ങനെ സാധിക്കുമെന്ന് മാണി സി കാപ്പൻ ചോദിച്ചു. പാലായിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ജയിച്ചാൽ തന്നെ മണ്ഡലത്തിൽ കാണില്ലെന്ന പ്രചാരണം നടത്തിയവർ തന്നെ തട്ടിയിട്ടു പാലായിൽ നടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ പറയുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാൻ എൻസിപിയും ഇടതുമുന്നണിയും സജ്ജമാണെന്നും മാണി സി കാപ്പൻ കൂട്ടിചേർത്തു. 

ENGLISH SUMMARY:Don’t cov­et Kut­tanad and Pala seats: Mani C Kappan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.