8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 28, 2024
November 19, 2024
November 18, 2024
November 15, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 10, 2024

‘കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്’; അരുൺ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 9:14 pm

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. കണ്ണൂർ കളക്ടർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷന്റെ പിന്തുണ. 

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം തുടരുകയാണെന്നും ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും അസോസിയേഷൻ പറഞ്ഞു . എഡിഎമ്മിന്റെ മരണത്തിൽ കുടുംബം കളക്ടർക്കെതിരെ രം​ഗത്തുവരുമ്പോഴാണ് കളക്ടറെ പിന്തുണച്ചു കൊണ്ടുള്ള ഐഎഎസ് അസോസിയേഷന്റെ നിലപാട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.