19 July 2024, Friday
KSFE Galaxy Chits Banner 2

ഖത്തർ വിസ അനാവശ്യ പരിശോധന നടത്തരുത്

Janayugom Webdesk
July 20, 2022 7:24 pm

ഖത്തറിൽ വിസക്കായി അപേക്ഷിച്ചിട്ടുള്ളവരോട് മെഡിക്കൽ റഫറലിൽ നിർദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും പരിശോധനകൾ നടത്താൻ എക്സ്റ്റേണൽ മെഡിക്കൽ സെന്ററുകളിൽ നിന്ന് ആവശ്യപ്പെടുകയാണെങ്കിൽ ആ വിവരം അപേക്ഷകർ ഖത്തർ മെഡിക്കൽ സെന്ററിനെ അറിയിക്കണമെന്ന് അപേക്ഷകരുടെ അറിവിലേക്കായി ഖത്തർ വിസാ സെന്റർ അറിയിച്ചു. +91446133333 എന്ന നമ്പറിലോ info@qatar med­ical Center.com/ info ind@qatarvisa center.com എന്ന ഇ മെയിലിലോ ആണ് അറിയിക്കേണ്ടത്.

സി ടി സ്കാൻ, ക്വാണ്ടി ഫെറോൺ തുടങ്ങി ഖത്തർ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ചില വിപുല പരിശോധനകൾക്ക് മാത്രമാണ് എക്സ്റ്റേണൽ ഹെൽത്ത് കെയർവെൽ ഫെസിലിറ്റികൾ സന്ദർശിക്കാൻ അപേക്ഷകരോട് നിർദേശിക്കുന്നത്. പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം ചില അപേക്ഷകരോട് മാത്രമാണ് കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ റഫറൽ ഇഷ്യൂ ചെയ്യാറു ള്ളത്.

എൻഎബിഎൽ, എൻ.ബി.എച്ച് മാനദണ്ഡങ്ങൾ പാലിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ ഖത്തർ മെഡിക്കൽ സെന്റർ തന്നെ കണ്ടെത്തി ഇതിനായി എം.പാനൽ ചെയ്തിട്ടുണ്ട്. അധിക വൈദ്യ പരിശോധനകൾക്ക് അതാത് കേന്ദ്രങ്ങളിൽ നിന്ന് ഔദ്യോഗിക രസീത് നല്കുന്നതുമാണ്. വൈദ്യ പരിശോധനയുടെ സ്റ്റാറ്റസ് സംബന്ധിച്ച തുടർ വിവരങ്ങൾ ഖത്തർ മെഡിക്കൽ സെന്റർ സിസ്‌റ്റം / ഖത്തർ വിസ സെന്റർ വെബ്സൈറ്റ് വഴിയോ അപേക്ഷകർക്ക് നേരിട്ടു ലഭിക്കും. എന്നാൽ എന്തു കാരണത്താലാണ് മെഡിക്കൽ അൺ ഫിറ്റ് എന്നത് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തുന്നതല്ല. മെഡിക്കൽ റഫറലുകൾക്കായി അപ്പോയ്മെന്റ് ബുക്ക് ചെയ്യാൻ ഖത്തർ വിസ സെന്റർ ഹെൽപ്പ് ലൈൻ നമ്പറിലൂടെയും സാധിക്കുമെന്നും ഖത്തർ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി അധികൃതർ അറിയിച്ചു.

Eng­lish Summary:Don’t do unnec­es­sary checks on Qatar visa
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.