രാജ്യത്ത് കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും കൂട്ടായ്മകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ചിക്കാഗോ സര്‍വകലാശാലയുടെ വെര്‍ച്വല്‍ ഹാര്‍പര്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഒരു മുസ്ലിം ഗൂഢാലോചനയാണെന്ന ചില ആരോപണങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാം. സ്വന്തം രാജ്യത്തിനകത്ത് സമ്മേളിക്കാനുള്ള സാഹചര്യം പോലും പിന്നീട് ഇല്ലാതായേക്കാം. അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ തലവനായിരുന്ന രഘുറാം രാജന് നിലവില്‍ ഐഎംഎഫിന്റെ വിദേശകാര്യ ഉപദേശക വിഭാഗം അംഗമായാണ് പ്രവര്‍ത്തിക്കുന്നത്.
ENGLISH SUMMARY: Don’t give communal color to the spread of covid: Raghuram Rajan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.