6 November 2025, Thursday

Related news

November 6, 2025
November 3, 2025
November 2, 2025
November 2, 2025
November 2, 2025
November 1, 2025
November 1, 2025
October 31, 2025
October 31, 2025
October 31, 2025

അപൂർവ ധാതുക്കൾ യുഎസിന് നൽകരുത്, ആയുധങ്ങൾ നിർമിക്കരുത്; ഇന്ത്യയുടെ ഉറപ്പ് തേടി ചൈന

Janayugom Webdesk
മുംബൈ
October 9, 2025 8:40 am

ഇലക്ട്രിക് വാഹന നിർമാണത്തിന് അത്യാവശ്യമായ അപൂർവ ധാതുക്കൾ ചൈന ഇന്ത്യക്ക് നൽകുമെന്ന് സൂചന. ഇന്ത്യയുടെ ഭാഗത്തുനിന്ന് ചില ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ അപൂർവ ധാതുക്കൾ കൈമാറൂവെന്നാണ് ചൈന തങ്ങളുടെ നിലപാട് അറിയിച്ചു. യു.എസിലേക്ക് കയറ്റി അയക്കരുത്, ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ, ആയുധങ്ങൾ നിർമിക്കരുത് തുടങ്ങിയ ഉറപ്പുകളാണ് ചൈന തേടിയത്. ഇക്കാര്യങ്ങൾ കമ്പനികൾ സമ്മതിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് ഇകണോമിക്സ് ടൈംസ് റിപ്പോർട്ട് പറയുന്നു.

അപൂർവ ധാതുക്കളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യു.എസുമായി പുതിയ കരാറിലേർപ്പെടാനുള്ള ശ്രമത്തിലാണ് ചൈന. ഈ കരാർ നിലവിൽ വരുന്നതിന് മുമ്പ് മറ്റു വഴികളിലൂടെ അപൂർവ ധാതുക്കൾ യു.എസിന് ലഭിക്കരുതെന്നാണ് ചൈനയുടെ ആവശ്യം.

ലോകത്തെ അപൂർവ ധാതുക്കളുടെ ശേഖരത്തിൽ 90 ശതമാനവും ചൈനയിലാണ് കാണപ്പെടുന്നത്. പക്ഷെ, ഇവയുടെ കയറ്റുമതിക്ക് ഈയിടെ അവർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യു.എസുമായുള്ള വ്യാപാര ചർച്ചയിൽ ചൈനയുടെ പ്രധാന വിലപേശൽ തന്ത്രമായിരിക്കും അപൂർവ ധാതുക്കൾ. തന്നെയായിരുന്നു. 

ഇലക്ട്രിക് വാഹന നിർമാണത്തിന് വളരെ അത്യാവശ്യമുള്ള ഘടകമാണ് അപൂർവമായുള്ള മണ്ണിനടയിലുളള ധാതുക്കൾ. പുനരുത്പാദന ഊർജം, ഇലക്ട്രോണിക്സ്, പ്രതിരോധ, വ്യോമയാന ഉപകരണങ്ങളുടെയും നിർമാണത്തിൽ ഇവ കാര്യമായി ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ കയറ്റുമതി നിയന്ത്രണവിധേയമായാല്‍ ഇന്ത്യയിലെ വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമെന്നതില്‍ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.