കൊറോണ വൈറസ് ഭീതിയില്‍ സ്നേഹപ്രകടനങ്ങള്‍ക്കുപോലും വിലക്കുവീണു. ആചാരപരമായ ആശ്ലേഷവും അരുത്. പരസ്യമായോ രഹസ്യമായോ ചുംബനം പാടില്ല. ആചാര ചുംബനവും പ്രണയചുംബനവും നിഷിദ്ധം. ചുംബനവും ആശ്ലേഷവും വഴി കോവിഡ്-19 വൈറസുകള്‍ പകരുമെന്നാണ് ഇതു സംബന്ധിച്ച യുഎഇ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. കാണുമ്പോള്‍ ഹസ്തദാനം നല്കി സൗഹൃദം കാട്ടാമെന്നുവച്ചാല്‍ അതിനും നിരോധനം.
ഹസ്തദാനത്തിലൂടെയും കൊറോണ പകരുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മക്ക, മദീന പള്ളികളും പരിസരങ്ങളും പ്രതിദിനം അഞ്ചു തവണയെങ്കിലും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി അണുവിമുക്തമാക്കുന്നു. അബുദാബിയില്‍ സക്വേദ് ഗ്രാന്‍ഡ് മോസ്കുു ഇപ്രകാരം അണുവിമുക്തം. ഗള്‍ഫ് മേഖലയിലെ എല്ലാ മുസ്‌ലിം-ക്രിസ്ത്യന്‍ പള്ളികളിലും ഹിന്ദു ദേവാലയങ്ങളിലും സിഖ് ഗുരുദ്വാരകളിലും രോഗനിര്‍ണയത്തിനുള്ള സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ദേവാലയങ്ങളിലെ പ്രാര്‍ത്ഥന ഒഴിവാക്കി സ്വന്തം വീടുകളില്‍ത്തന്നെ പ്രാര്‍ത്ഥനയും നിസ്കാരവും നടത്താനാണ് നിര്‍ദ്ദേശം.
കഴിയുന്നത്ര പൊതു കൂട്ടങ്ങള്‍ ഒഴിവാക്കുക, കൈകഴുകി ശുദ്ധിയാക്കിയശേഷം പോലും ഹസ്തദാനം ഒഴിവാക്കുക, ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥനാവേളയില്‍ അപ്പവും വീഞ്ഞും നാക്കില്‍ വെച്ചുകൊടുക്കുന്ന ആചാരവും തല്‍ക്കാലത്തേക്ക് ഒഴിവാക്കി. ആളില്ലെങ്കില്‍ എന്ത് ആചാരം എന്ന് കൊറോണ വൈറസ് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥ. മുസ്‌ലിം ദേവാലയങ്ങളിലും പ്രാര്‍ത്ഥന നിര്‍ബന്ധമല്ലെന്നു മതപണ്ഡിതന്മാര്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ വെള്ളിയാഴ്ചത്തെ ജുമാ നമസ്കാര സമയം വെറും പത്തു മിനിറ്റായി ചുരുക്കിക്കൊണ്ട് യുഎഇയില്‍ ഇന്നലെ മതശാസനം പുറപ്പെടുവിച്ചു.
ENGLISH SUMMARY:Don’t kiss and hug Hacking is also prohibited
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.