വെല്ലുവിളിക്കരുത്, തിരിച്ചടിക്കും: പ്രകോപനവുമായി പാകിസ്ഥാന്‍

Web Desk
Posted on February 26, 2019, 1:10 pm

ഇസ്ലാമാബാദ്: ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നും വെല്ലുവിളിക്കരുതെന്നും പാകിസ്ഥാന്‍.
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് പ്രകോപനപരമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആക്രമണത്തിന് പാക് സൈനികര്‍ തയ്യാറാണെന്നും ഖുറേഷി പറയുന്നു.
ഏത് സമയത്തും പാകിസ്ഥാന്‍ യുദ്ധസജ്ജമാണെന്നും പാകിസ്ഥാന് നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഖുറേഷി വ്യക്തമാക്കി.