ആർസിഇപി കരാറിൽ ഒപ്പിടരുത്: സിപിഐ

Web Desk
Posted on November 02, 2019, 10:32 pm

ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളും ചൈന, ജപ്പാൻ, ഓസ്ട്രിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ എന്നിവയുമായി ഏർപ്പെടാൻ പോകുന്ന മേഖലാ സമഗ്ര സാമ്പത്തിക (ആർസിഇപി) കരാറിൽ ഒപ്പിടരുതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കിസാൻസഭ ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന് സെക്രട്ടേറിയറ്റ് പിന്തുണ പ്രഖ്യാപിച്ചു.