പ്രധാനമന്ത്രി നരേന്ദ്രമോഡി വിദ്യാർത്ഥികളുമായി സംവദിക്കുന്ന ‘പരീക്ഷ പെ ചർച്ച’ക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പരീക്ഷയ്ക്ക് പഠിക്കാൻ സമയം വിനിയോഗിക്കുന്നതാവും വിദ്യാർത്ഥികൾക്ക് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് ‘പരീക്ഷ പേ ചര്‍ച്ച’യില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതിന് തൊട്ടുപുറകെയാണ് വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തെത്തിയത്. വിദ്യാർത്ഥികളെ പ്രധാനമന്ത്രി വെറുതെ വിടണമെന്നാണ് തനിക്ക് പറയാനുള്ളത്. പൊതുപരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണിത്. അവരുടെ സമയം കളയരുത്.
വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവും കപില്‍ സിബല്‍ ഉന്നയിച്ചു. പഠനത്തെ പറ്റി മാത്രമല്ല വ്യക്തികള്‍ നേടുന്ന ബിരുദങ്ങള്‍ പരസ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ആവശ്യമാണ് എല്ലാവര്ക്കും അതേപറ്റി അറിയാന്‍ കഴിയണം.മന് കി ബാത്ത്’ പരിപാടിയിലൂടെ അതും പറയമെന്നും അഭിഭാഷകൻ കൂടിയായ കപിൽ സിബൽ ഉന്നയിച്ചു.
English summary: Don’t waste time on ‘exam pay talk’: Kapil Sibal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.