സുനിൽ കെ. കുമാരൻ

നെടുങ്കണ്ടം

November 15, 2020, 7:06 pm

ലെെഫ് സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പണത്തിനായി ഡോര്‍ സ്‌റ്റെപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്

Janayugom Online

സുനിൽ കെ. കുമാരൻ

രാജ്യത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ നല്‍കേണ്ട ലൈഫ് സര്‍ട്ടിഫിക്കേറ്റ്  ഡിജിറ്റിലായി സമര്‍പ്പിക്കുവാനുള്ള സൗകര്യം വീട്ടുപടിക്കല്‍ എത്തിച്ച് തപാല്‍ വകുപ്പ്. വീടുകളില്‍ എത്തുന്ന പോസ്റ്റുമാന്‍മാര്‍, ഗ്രാമീണ്‍ ഡാക് സേവകര്‍ തുടങ്ങിയവര്‍ മുഖേന ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് വഴി ഈ സേവനം ലഭ്യമാകും. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ്, റെയില്‍വേ, എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)വഴിയും തുടങ്ങിയ എല്ലാത്തരം പെന്‍ഷന്‍ വാങ്ങുന്ന  സര്‍വ്വീസില്‍ നിന്നും വിരമിച്ച്, പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സൗകര്യം ലഭ്യമാകും.

ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കേറ്റ് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇതുവരെ ഓരോ വര്‍ഷവും അതോറിറ്റിയ്ക്ക്  രേഖാമൂലം സമര്‍പ്പിച്ചാല്‍ മാത്രമേ  തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുമായിരുന്നുള്ളു. ഇതിനായി പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഹെഡ് പോസ്‌റ്റോഫീസുകള്‍, ട്രഷറികള്‍, ബാങ്കുകള്‍ തുടങ്ങിയയിടങ്ങളില്‍ ഇവര്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതായുണ്ട്.  കോവിഡ് 19 പശ്ചാത്തലത്തിലും പ്രായാധിക്യത്താല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുവാന്‍ ഏറെ ക്ലേശിച്ചിരുന്നവര്‍ക്കാണ് ഇത് ഗുണം പ്രയോജനം ചെയ്യുക. വീടകുളില്‍ എത്തുന്ന പോസ്റ്റ്മാന്‍മാര്‍ വേരിഫിക്കേഷന്‍ നടത്തി ജീവന്‍ പ്രമോഷന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കും. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും, ആധാര്‍ കാര്‍ഡും ഉണ്ടെങ്കില്‍ പെന്‍ഷനറുടെ വിരലടയാളം ഉപയോഗിച്ച് ഇത് സാധ്യമാകും.

ഇന്ത്യ പോസ്റ്റല്‍ പെയ്‌മെന്റ് ബാങ്ക് (ഐപിപിബി) മൈക്ക്രോ എടിഎം വഴി നല്‍കുന്ന സേവനത്തിന്  70 രൂപയാണ് ഈടാക്കുന്നത്. രാജ്യത്തെ 1,36,000 പരം പോസ്‌റ്റോഫീസുകളില്‍ നിന്നും 1,89,000 പരം തപാല്‍ ജീവനക്കാരുടെ സേവനം ഇതുവഴി ലഭിക്കും. 2014 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ സേവനം കൂടുതലായി പെന്‍ഷന്‍മാരുടെ മുമ്പിലേയ്ക്ക് തപാല്‍ വകുപ്പ് എത്തിക്കുന്നത്.

Eng­lish sum­ma­ry; Door step bank­ing by postal department

You may also like this video: