Monday
25 Mar 2019

കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ബസ് ഇടിച്ചു കയറി മൂന്ന് മരണം

By: Web Desk | Saturday 12 January 2019 8:20 PM IST


ഓട്ടവ: കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ബസ് ഇടിച്ചു കയറി മൂന്ന് മരണം. 25 പേര്‍ക്ക് പരിക്കേറ്റു. കാനഡയുടെ തലസ്ഥാന നഗരമായ ഓട്ടവയില്‍ വെളളിയാഴ്ചയാണ് അപകടം ഉണ്ടായത്.

ബസ് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന ഒരാളും ബസിലുണ്ടായിരുന്ന രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്.

അപകടത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവറെ ചോദ്യം ചെയ്തശേഷം കേസൊന്നും ചുമത്താതെ വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related News