27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025

പോ​ണേ​ക്ക​ര​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; പ്ര​തി റി​പ്പ​ർ ജ​യാ​ന​ന്ദ​നെ​ന്ന് കണ്ടെത്തി

Janayugom Webdesk
കൊ​ച്ചി
December 27, 2021 3:08 pm

പോ​ണേ​ക്ക​ര​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ജ​യി​ലി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നെ​ന്ന് ക​ണ്ടെ​ത്തി. 17 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ലെ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഡി​സം​ബ​ര്‍ 15ന് ​ജ​യാ​ന​ന്ദ​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്. ശ്രീ​ജി​ത്ത് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. ജ​യാ​ന​ന്ദ​ൻ സ​ഹ​ത​ട​വു​കാ​ര​നു​മാ​യി കൊ​ല​പാ​ത​ക വി​വ​രം പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പുറത്തറിയുന്നത്.

2004 മേ​യ് 30നാ​ണ് പോ​ണേ​ക്ക​ര​യി​ല്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്. ചേ​ന്നം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കോ​ശേ​രി ലെ​യി​നി​ല്‍ സ​മ്പൂ​ര്‍​ണ​യി​ല്‍ റി​ട്ട. പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ര്‍ വി. ​നാ​ണി​ക്കു​ട്ടി അ​മ്മാ​ള്‍ (73), സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ടി.​വി. നാ​രാ​യ​ണ അ​യ്യ​ര്‍ (രാ​ജ​ന്‍-60) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നാ​രാ​യ​ണ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ചു. കൂ​ടാ​തെ ഇ​വി​ടെ നി​ന്നും 44 ഗ്രാം ​സ്വ​ര്‍​ണ​വും 15 ഗ്രാം ​വെ​ള്ളി​യും ഇ​യാ​ള്‍ മോ​ഷ്ടി​ച്ചു. വൃ​ദ്ധ​യു​ടെ ത​ല​യി​ലും മു​ഖ​ത്തു​മാ​യി 12 മു​റി​വു​ക​ളും മൂ​ക്കി​ന്റെ അ​സ്ഥി​ക്കു പൊ​ട്ട​ലും ഉ​ണ്ടാ​യെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ല​യ്ക്കും മു​ഖ​ത്തു​മേ​റ്റ മു​റി​വു​ക​ളാ​യി​രു​ന്നു മ​ര​ണ കാ​ര​ണ​മാ​യ​ത്. ക​ള​മ​ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നെ​യും പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ലഭിച്ചിരുന്നില്ല.

eng­lish sum­ma­ry; dou­ble mur­der in ponokkara; The respon­dent was found to be Jayananda

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.