ആന്റിജൻ പരിശോധനയുടെ കൃത്യതയിൽ സംശയം ഉയരുന്നു

Web Desk

ന്യൂഡൽഹി

Posted on July 26, 2020, 10:55 pm

രാജ്യത്ത് കോവിഡ് രോഗനിർണയത്തിനായി വ്യാപകമായി ഉപയോഗിക്കപ്പടുന്ന ആന്റിജൻ പരിശോധനയുടെ കൃത്യതയിൽ സംശയം ഉയരുന്നു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കാണിക്കുന്ന പലരും പിസിആര്‍ പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നുണ്ട്. ഇക്കാരണത്താൽ വിവിധ സംസ്ഥാനങ്ങള്‍ ആന്റിജൻ പരിശോധന ഉപേക്ഷിച്ച് രോഗനി‍ര്‍ണയത്തിനായി പൂര്‍ണമായും ആര്‍ടി-പിസിആര്‍ പരിശോധനയെ ആശ്രയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലവിൽ ആന്റിജൻ പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ അത് സ്ഥിരീകരിക്കാമെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വ്യക്തിയ്ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിട്ടുണ്ട്. ആര്‍ടി- പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് കൃത്യത കുറവാണെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നതാണ് ആന്റിജൻ പരിശോധനയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. മുംബൈയിലെ പ്രധാന ലാബുകളുടെ കണക്ക് പ്രകാരം കോവിഡ് രോഗലക്ഷണങ്ങളുള്ളവരിൽ ആന്റിജൻ പരിശോധന നെഗറ്റീവായെങ്കിലും ഇവരിൽ 65 ശതമാനത്തോളം പേര്‍ ആര്‍ടി പിസിആര്‍ പരിശോധനയിൽ പോസിറ്റീവായി. നെഗറ്റീവ് ഫലത്തിന്റെ കൃത്യതയിൽ ഉറപ്പില്ലാത്തതിനാൽ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ റാപിഡ് പരിശോധന ഒഴിവാക്കുകയായിരുന്നു.

you may also like this video