Web Desk

തിരുവനന്തപുരം

May 16, 2021, 9:18 pm

കോവിഡ് കാലത്തെ സംശയങ്ങള്‍; ദിശയുടെ സേവനങ്ങള്‍ ഇനി 104 ലും

Janayugom Online

കോവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനി മുതല്‍ ദിശയുടെ 104 എന്ന ടോള്‍ഫ്രീ നമ്പരിലും. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 22 നാണ് ദിശയെ കോവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ്പ് ലൈനില്‍ ഇതുവരെ 10.5 ലക്ഷം കോളുകളാണ് വന്നത്. പൊതുവിവരങ്ങള്‍, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍, യാത്ര, അതിഥി തൊഴിലാളി, ക്വാറന്റൈന്‍ ലംഘിക്കല്‍, മരുന്ന് ലഭ്യത, കാസ്പ്, ഇ‑സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങള്‍ക്കും ദിശയിലേക്ക് വിളിക്കാം.

ഏറ്റവുമധികം കോളുകൾ (85,000) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. രോഗലക്ഷണങ്ങള്‍ ചോദിച്ച് 45,000 കോളുകളും കോവിഡ് മുന്‍കരുതലുകളും യാത്രകളും സംബന്ധിച്ച് 69,500 കോളുകളും ഭക്ഷണത്തിനും മറ്റുമായി 10,989 കോളുകളും ടെലി മെഡിസിനായി 45,789 കോളുകളും കോവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 35,679 കോളുകളുമാണ് വന്നത്. ഏറ്റവുമധികം കോള്‍ വന്നത് (1,01,518) തിരുവനന്തപുരത്തു നിന്നും ഏറ്റവും കുറവ് കോള്‍ വന്നത് (4562) വയനാട് ജില്ലയില്‍ നിന്നുമാണ്.

വിദഗ്ധരുടെ സേവനം

കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ്‌ലൈനായ ദിശ 1056 ആരംഭിച്ചത്. യാത്ര സഹായം, ഭക്ഷ്യ വിതരണം, പ്രാദേശിക സഹായം എന്നിവയ്ക്കായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൊലീസ്, സപ്ലൈ ഓഫീസര്‍മാര്‍, കോവിഡ് റിപ്പോര്‍ട്ടിംഗിനായും വൈദ്യ സഹായത്തിനായും സംസ്ഥാന, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, അതിഥി തൊഴിലാളികള്‍ക്കായി വാര്‍ റൂം, ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, എംപാനല്‍ഡ് ഡോക്ടര്‍മാര്‍, മനഃശാസ്ത്രവിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി ചേര്‍ന്നാണ് ദിശ പ്രവര്‍ത്തിച്ചു വരുന്നത്.

eng­lish summary:Doubts of the covid peri­od; Direc­tion ser­vices are now at 104
You may also like this video