രണ്ടു ദിവസം ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒരു കുഴി. അവസാനം നാട്ടുകാരുടെയും ആർ ഡി ഒയുടെയും സാനിധ്യത്തിൽ കുഴി മാന്തിയപ്പോൾ കിട്ടിയത് തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മ്ശാനത്തിൽ മണ്ണ് കൂട്ടിയിട്ടിരുന്നത്.
സംശയത്തെ തുടർന്ന് ആദ്യം പള്ളി കമ്മിറ്റിയിലും പിന്നാലെ പൊലീസിലും വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തി. ഒടുവിൽ ആർ ഡി ഒയുടെ നേത്രത്വത്തിൽ കുഴി മാന്തി. അവസാനം കണ്ടതോ, വെള്ളത്തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക.
കൂടോത്രക്കാരുടെ പണിയാണ് ഇതെന്ന് പൊലീസ് പറയുന്നു. അറബി അക്ഷരത്തിൽ വെള്ളരിക്കയിൽ ചിലതെല്ലാം കുറിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ജോലി തടസ്സപ്പെടുത്തിയ വിരുതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ENGLISH SUMMARY: Dought in Kothamangalm mosque
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.