29 March 2024, Friday

Related news

March 4, 2024
January 13, 2024
December 10, 2023
December 7, 2023
November 10, 2023
August 8, 2023
July 12, 2023
May 12, 2023
May 2, 2023
May 1, 2023

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍തൃവീട്ടുകാര്‍ ആസിഡ് കുടിപ്പിച്ചു; 50 ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ യുവതി മരിച്ചു

Janayugom Webdesk
ഗ്വാളിയോര്‍
August 22, 2021 6:15 pm

സ്ത്രീധനമായി അധിക തുക ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ആസിഡ് കുടിപ്പിച്ച യുവതി അമ്പത് ദിവസത്തെ നരകയാതനയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ ഷഷി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ആരെയും വെറുതെവിടരുതെന്ന് ആവശ്യപ്പെട്ട് ഷിഷി വീഡിയോ സന്ദേശം കൈമാറിയതായി പൊലീസ് പറഞ്ഞു. ഇത് മരണമൊഴിയായി കണക്കാക്കി അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റംചുമത്തുമെന്ന് ഗ്വാളിയോര്‍ എസ്‌പി അമിത് സാങ്കി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ദബ്ര സ്വദേശിയായ വിരേന്ദ്ര ജാദവും ഷഷി ജാദവും വിവാഹിതരായത്. എന്നാല്‍ വിവാഹശേഷം അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ മാതാപിതാക്കളില്‍നിന്ന് വാങ്ങിനല്‍കണമെന്നായിരുന്നു ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെ ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു.

ആസിഡ് ഉള്ളില്‍ച്ചെന്ന് അവശനിലയിലായ യുവതിയെ ആദ്യം ഗ്വാളിയോറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഭര്‍ത്താവും കുടുംബാംഗങ്ങളും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതാണെന്ന് യുവതി മൊഴി നല്‍കിയത്.

പോലീസ് സ്ത്രീധന പീഡന നിയമപ്രകാരം മാത്രമാണ് ആദ്യം കേസെടുത്തതെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കേസ് അന്വേഷിച്ച സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: dowry attack; woman dies after drink­ing acid forcefully

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.