ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

Web Desk

കൊച്ചി

Posted on September 14, 2020, 3:57 pm

ഡിപി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേള്‍ഡിന്റെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്തും.

ഐപിഎല്‍ ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇയിലേക്കുള്ള ട്രെയിനിങ് ഗിയറുകളുടെയും മാച്ച് കിറ്റുകളുടെയും സമയബന്ധിതമായി ഡെലിവറി ഡിപി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പരസ്പരം സഹകരിച്ച് ഉറപ്പാക്കും.

ഗോള്‍ഫ്, ഫോര്‍മുല വണ്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിപി വേള്‍ഡിന്റെ അന്താരാഷ്ട്ര കായിക പങ്കാളിത്ത പോര്‍ട്ട്‌ഫോളിയോയിലേക്ക് ക്രിക്കറ്റിനെ കൂടി എത്തിച്ചിരിക്കുകയാണ് ആര്‍സിബിയുമായുള്ള പുതിയ പങ്കാളിത്തം. ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറും യൂറോപ്യന്‍ ടൂറിന്റെ ആഗോള പങ്കാളിയുമാണ് നിലവില്‍ ഡിപി വേള്‍ഡ്.

യൂറോപ്യന്‍ ഗോള്‍ഫ് ഐക്കണ്‍ ഇയാന്‍ പോള്‍ട്ടര്‍റാണ് ഡിപി വേള്‍ഡിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. ഈ വര്‍ഷം ആദ്യം റെനോയുമായുള്ള പങ്കാളിത്തവും ഡിപി വേള്‍ഡ് പ്രഖ്യാപിച്ചിരുന്നു. റെനോ ഡിപി വേള്‍ഡ് എഫ് വണ്‍ ടീമിന്റെ ടൈറ്റില്‍ പാര്‍ട്ണറും ഔദ്യോഗിക ലോജിസ്റ്റിക് പാര്‍ട്ണറുമാണ് ഡിപി വേള്‍ഡ്.

Eng­lish sum­ma­ry: glob­al logis­tics part­ner of Roy­al Chal­lengers Ban­ga­lore

You may also like this video: