ഇന്ത്യന്‍— അമേരിക്കന്‍ ശാസ്ത്രജ്ഞയായ ഡോ. ആരതി പ്രഭാകറിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്തു. സെനറ്റ് അംഗീകരിച്ചാല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി ഓഫിസിന്റെ മേധാവിയായ ആദ്യ വനിത, കുടിയേറ്റക്കാരില്‍നിന്നുള്ള ആദ്യ വ്യക്തി എന്നീ നിലകളില്‍ ചരിത്രമാകും.
പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ സഹ അധ്യക്ഷ, പ്രസിഡന്റിന്റെ കാബിനറ്റ് അംഗം എന്നീ നിലകളിലാണ് പ്രവര്‍ത്തിക്കുക.
ആരതിക്ക് മൂന്ന് വയസുള്ളപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് കുടിയേറിയതാണ് കുടുംബം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം, എംഎസ് അപ്ലൈഡ് ഫിസിക്‌സില്‍ പിഎച്ച്ഡി എന്നിവ നേടി.
English summary; Dr. Aarti Prabhakar has been nominated by the US President as a Science Adviser
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.