എബോള പടർന്നു പിടിക്കുന്നു: മരിച്ചവരുടെ എണ്ണം 1,008 ആയി

Web Desk
Posted on May 04, 2019, 10:05 am

കോംഗോയില്‍ എബോള പടർന്നു പിടിക്കുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 1,008 ആയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണു രാജ്യത്ത് എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

നോര്‍ത്ത് കിവുവിലും ഇടുരിയിലും രജിസ്റ്റര്‍ ചെയ്ത 1510 കേസുകളില്‍ നാനൂറുപേരെ രക്ഷിക്കാനായിട്ടുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് വന്‍തോതില്‍ വ്യാപിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു.

ഈവര്‍ഷം ജനുവരി മുതല്‍ 119 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും അതില്‍ 85 പേര്‍ മരിക്കുകയോ രക്ഷപ്പെടുത്താനാവാത്ത വിധം രോഗബാധിതരാവുകയോ ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

രാജ്യത്തു തുടരുന്ന ആഭ്യന്തരയുദ്ധവും കലാപവുമാണ് വൈറസ് ബാധയെ പിടിച്ചുനിര്‍ത്തുന്നതിനു പ്രധാന തടസ്സം.