ഡോ. കെ കെ രാഹുലന്‍ അവാര്‍ഡ് മന്ത്രി വി എസ് സുനില്‍കുമാറിന്

Web Desk
Posted on June 12, 2019, 7:07 pm

തൃശൂര്‍:   സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ കെ കെ രാഹുലന്‍ അവാര്‍ഡ് കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്. 16 ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ എം പി അബ്ദുസമദ് സമദാനി അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോ. കെ കെ രാഹുലന്റെഎട്ടാം ചരമവാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും 13, 16 തിയതികളിലായി സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.

13 ന് 10 മണിക്ക് ചരമവാര്‍ഷിക ദിനാചരണം, സ്മൃതി മണ്ഡപത്തില്‍ ടി ടി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. 16 ന് ഉച്ചക്ക് 1.30ന് നടക്കുന്ന കവിയരങ്ങ് എം ഡി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 3 മണിക്ക് നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം നിയുക്ത എം പി ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. എം പി അബ്ദുസമദ് സമദാനി അവാര്‍ഡ് സമ്മാനിക്കും. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.ഷൊർണൂർ  കാര്‍ത്തികേയന്‍, ബേബി മൂക്കന്‍, കെ ജെ ജോണി, ഡോ. സുഭാഷിണി മഹാദേവന്‍, രവി പുഷ്പഗിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.