കൊറോണ രോഗമുക്തരായി മാതാപിതാക്കള്‍ എത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ കൈമാറിയപ്പോള്‍ ഡോ. മേരി അനിത മിഴികള്‍ നിറച്ചു. പിന്നീട് മുഖംപൊത്തി വിതുമ്പി. മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് അവിചാരിതാമായിട്ടാണ് മേരി അനിതയ്ക്ക് ആറ് മാസം പ്രായമായ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നത്. ജൂണ്‍ 15നാണ് കുഞ്ഞിന്റെ പരിചരണം മേരി അനിത ഏറ്റെടുക്കുന്നത്.
കൃത്യം ഒരു മാസത്തിന് ശേഷം മാതാപിതാക്കള്‍ എത്തിയപ്പോള്‍ സന്തോഷത്തോടെ തന്നെ അനിത കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. എങ്കിലും കഴിഞ്ഞ ഒരുമാസം കൊണ്ടുതന്നെ മാനസികമായി ആ കുഞ്ഞുനൊപ്പം ഏറെ അടുത്തത് കൊണ്ടുതന്നെ വിതുമ്പി കരഞ്ഞുകൊണ്ടാണ് മേരി അനിത കുട്ടിയെ കൈമാറിയത്. പെരുമ്പാവൂര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഡല്‍ഹിയില്‍ താമസമാക്കിയ ഇവര്‍ കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കിടയിലാണ് കൊച്ചിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. എന്നാല്‍ കുഞ്ഞിന്റെ ഫലം നെഗറ്റീവുമായി. തുടര്‍ന്ന് കുട്ടിയെ ഇവരില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കുട്ടിയുടെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്ന ആശയക്കുഴപ്പത്തിനിടയിലാണ് മേരി അനിത ദൗത്യം ഏറ്റെടുക്കുന്നത്.
ജൂണ്‍ 15 മുതല്‍ 21 വരെ കളമശേരി മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ ഫ്ളാറ്റിലേയ്ക്കും താമസമാക്കി. സ്വന്തം ഫ്ളാറ്റിന് സമീപത്തുള്ള ഫ്ളാറ്റിലാണ് കുട്ടിയുമായി ഒരു മാസം കഴിഞ്ഞത്. അഞ്ചാം ക്ലാസുകാരി മകള്‍ മിവ്ഷ്മി ഇസബെല്ലിനെയും ചേട്ടന്മാരെയും അച്ഛന്റെ അടുത്താക്കിയാണ് ഡോ. അനിത കുഞ്ഞിനെ നോക്കാനെത്തിയത്. ആദ്യ രണ്ട് മൂന്ന് ദിവസം കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് താനുമായി ചങ്ങാതത്തിലായെന്ന് മേരി അനിത പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് എന്ന സ്ഥാപനം നടത്തുന്ന മേരി അനിത എറണാകുളം ദുരിതനിവാരണ സമിതി അംഗം കൂടിയാണ്.
English summary: Dr Mary Anitha hand overn child to parents story
You may also like this video: