ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നതിന് ഒരു ദിവസം മുമ്പാണ് പൂനെയിലെ വൈറോളജിസ്റ്റായ ഡോ. മിനൽ ധക്കാവെ ഭോസാലെ എന്ന വൈറോളജിസ്റ്റ് രാജ്യത്തിന് സ്വന്തമായി ഒരു കോവിഡ് ടെസ്റ്റ് കിറ്റ് സമ്മാനിച്ചത്. ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയ സന്തോഷമാണ് തനിക്കുള്ളതെന്നായിരുന്നു ഇതിനു ശേഷം ഭോസാലെയുടെ പ്രതികരണം. അനാരോഗ്യത്തിനിടയിലും ആറ് ആഴ്ചകളുടെ കഠിന ശ്രമത്തിനു ശേഷമാണ് ഭോസാലെയും സംഘവും ഇന്ത്യയുടെ ആദ്യത്തെ കോവിഡ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തത്. ജോലിക്കിടെ ഗർഭസംബന്ധമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഭോസാലെയെ അലട്ടിയിരുന്നു. എന്നാൽ ഇതിലൊന്നും തളരാതെയുള്ള ഭോസാലെയുടെയും കൂട്ടരുടേയും പ്രവർത്തനമാണ് ഇന്ന് ചെലവ് കുറഞ്ഞ പരിശോധന കിറ്റ് തയ്യാറാക്കാൻ ഇന്ത്യക്ക് മുതൽക്കൂട്ടായത്.
പ്രസവത്തിൽ സങ്കീർണതകൾ ഏറെ ഉണ്ടായിരുന്നതിനാൽ ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാൽ കൊലയാളിയായ വൈറസ് ലോകത്തെ കൊന്നൊടുക്കുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി വലിയൊരു ത്യാഗം ചെയ്യാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ഭോസാലെ. ഓഫീസിൽ പോകുവാൻ കഴിഞ്ഞിരുന്നില്ലെങ്കിലും വീട്ടിൽ ഇരുന്നു കൊണ്ടാണ് ഭോസാലെ പൂനെ മൈലാബ് ഡിസ്കവറിയിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കു വേണ്ട നിർദേശങ്ങൾ നൽകി കൊണ്ടിരുന്നത്. വർഷങ്ങളായി സഹപ്രവർത്തകരും താനുമായുള്ള ആത്മബന്ധമാണ് ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ സഹായകമായതെന്നും അവർ പറയുന്നു. ഭോസാലെയും സംഘവും നിർമ്മിച്ച പരിശോധന കിറ്റിലൂടെ 2.5 മണിക്കൂർ സമയത്തിനകം ഫലം പുറത്തുവിടാനാകുന്നതാണെന്ന് കമ്പനിയുടെ സഹ സ്ഥാപകനായ ശ്രീകാന്ത് പട്ടോലെ പറഞ്ഞു. അതേസമയം മറ്റുള്ള പരിശോധന കിറ്റിന് 4,500 രൂപ ചെലവഴിക്കുമ്പോൾ മൈലാബിന്റെ കിറ്റിന് 1,200 രൂപമാത്രമാണ് വില വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: Dr. Minal was developed and presented the covid kit to the country on before her delivery
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.