ഫുഡ് പ്രോസസിംഗ്, റിയല്‍ എസ്റ്റേറ്റ്, സോളാര്‍ എനര്‍ജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് സ്ത്രീകളുടെ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിവിധ പരിപാടികളിലൂടെ ശനി, തിങ്കള്‍ ദിവസങ്ങളിലായി വനിതാദിനം ആഘോഷിച്ചു. ആരോഗ്യകരമായ ആഹാരശീലവും ആവശ്യമായ വ്യായാമവുമുണ്ടെങ്കില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത 58%വും രക്തസമ്മര്‍ദ്ദം 66%വും ഹൃദയാഘാതം 40–60%വും കുറയ്ക്കാനാകുമെന്ന് വനിതാദിനത്തിനു മുന്നോടിയായി ശനിയാഴ്ച സംഘടിപ്പിച്ച പ്രഭാഷണത്തില്‍ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് ഡോ മുംതാസ് ഖാലിദ് ഇസ്മയില്‍ പറഞ്ഞു.
ഗ്രൂപ്പിന്റെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാക്ടറികളില്‍ നിന്നെത്തിയ നൂറിലേറെ വനിതാ ജീവനക്കാര്‍ തൃശൂര്‍ കിലയില്‍ സംഘടിപ്പിപ്പ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്തു. തിങ്കളാഴ്ച ഗ്രൂപ്പിന്റെ തൃശൂര്‍ ആസ്ഥാനത്തു നടന്ന ആഘോഷപരിപാടികളില്‍ പതാക ഉയര്‍ത്തലും വനിതാദിന പ്രതിജ്ഞായും നടന്നു. പ്രതിജ്ഞയുടെ ഭാഗമായി ഒരു പ്രതിജ്ഞാ ചുവരും എലൈറ്റ് ഗ്രൂപ്പ് ആസ്ഥാനത്ത് ഉയര്‍ത്തിയിരുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യഅവസരങ്ങള്‍ നല്‍കുകയെന്നതാണ് കമ്പനിയുടെ നയമെന്ന് എലൈറ്റ് ഫുഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ധനേസ രഘുലാല്‍ പറഞ്ഞു. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രൂപ്പ് ആസ്ഥാനത്തിന്റെ പരിസരത്തുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുന്നതിനും ജോലിസ്ഥലത്തെ ലൈംഗിക ആക്രമണം തടയല്‍ നിയമം സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടി നടത്താനും ഗ്രൂപ്പിന് പരിപാടിയുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.