Web Desk

June 15, 2020, 5:34 pm

സുശാന്തിന്റെ അകാല മരണ കാരണം ഇതാണ്‌, ഇത്‌ ആർക്കും സംഭവിക്കാം: ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

Janayugom Online

4 കാരനായ സുശാന്തിനെ മുംബൈ ബാദ്രയിലുള്ള വീട്ടിലാണ്‌ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.ഇന്ത്യൻ ക്രിക്കറ്റർ ധോണിയുടെ ജീവിത കഥ പറയുന്ന ‘എംഎസ് ധോണി ;ദി അൺടോൾഡ് സ്റ്റോറി’ യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു സുശാന്ത്.പത്തോളം സിനിമകളിലും നിരവധി ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു.

ബിഹാറിൽ ഉള്ള വീട്ടുകാരുമായി അകന്ന് ലോക്ക്ഡൗൺ സമയത്ത് സുശാന്ത് ബാന്ദ്രയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം താമസം എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി സുഹൃത്തുകൾ പറയുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. താരത്തിന്റെ വീട്ടിൽ നിന്ന് മരുന്നുകളുടെ കുറിപ്പടികളും കണ്ടെടുത്തതായി പോലീസ് കമ്മീഷണർ വിനയ് പറഞ്ഞു.

സുശാന്തിന്റെ മരണ കാരണം ഇതാണ്‌, ഇത്‌ ആർക്കും സംഭവിക്കാം: ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം. സാമൂഹിക ശാസ്ത്രജ്ഞൻ ഡോ. ഇ നസീർ സംസാരിക്കുന്നു. Watch video