തിരുവനന്തപുരം:“ക്ഷീര കർഷക വേദി “സംസ്ഥാന കമ്മറ്റി നൽകുന്ന ഈ വർഷത്തെ കർഷക ബന്ധു അവാർഡ് ഡോ. പി.വി.മോഹനന് . മൃഗ സംരക്ഷണ മേഖലയിലെ സ്തുത്യർഹമായ സേവനത്തേയും, ഈയടുത്ത കാലത്ത് ഫാം ലൈസൻസിങ്ങ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെയും മാനിച്ചാണ് അവാർഡ് നൽകുന്നത്.സംസ്ഥാന സർക്കാരിന്റെ കർഷക മിത്ര, കർഷക ഭാരതി എന്നീ അവാർഡുകൾ നേരത്തെ ലഭിച്ചിരുന്നു.കൂടാതെ സർക്കാർ രണ്ടു തവണ ഗുഡ് സർവ്വീസ് എൻട്രിയും നൽകിയിട്ടുണ്ട്.
മൃഗസംരക്ഷണ വിഷയത്തിൽ മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അറവുമാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ സംസ്ഥാനത്ത് മാതൃകാപദ്ധതി തയ്യാറാക്കുന്നതിലും ആധുനിക അറവുശാല സ്ഥാപിക്കുന്നതിലും ഇപ്പോൾ സജജീവമായി പ്രവർത്തി ക്കുന്നു .നിലവിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഉപദേശക സമിതിയംഗമാണ്. കണ്ണൂർ കക്കാട് സ്വദേശിയാണ് ഡോ.മോഹനൻ.ക്ഷീരവികസന വകുപ്പിൽ കണ്ണൂർ ജില്ലാ ഓഫീസറായ രാജശ്രീ കെ മേനോനാണു് ഭാര്യ. ഡോ.അശ്വനി, അക്ഷയ് എന്നിവർ മക്കൾ.അവാർഡു് ജനുവരി 4 ന് പേരാമ്പ്രയിൽ വെച്ച് സമ്മാനിക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.