ഒരു നിശബ്ദ വ്യാപനം ഉടൻ സംഭവിക്കാം, ആശങ്ക ഏറുകയാണ്‌: വൈറലായി ഡോ. രാജേഷ്കുമാറിന്റെ കുറിപ്പ്‌

Web Desk
Posted on May 19, 2020, 12:55 pm

ഒരു നിശബ്ദ വ്യാപനം ഉടൻ സംഭവിക്കാം, ആശങ്ക ഏറുകയാണ്‌: സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങുന്ന മലയാളിയെ ഓർമ്മിപ്പിച്ച്‌ ഡോ. രാജേഷ്കുമാർ. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ആരോഗ്യ രംഗത്തെ നിരവധി ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രമുഖ ഡോക്ടർ തന്റെ ആശങ്ക പങ്കു വച്ചത്‌. ജാഗ്രതയുണ്ടെങ്കിൽ ദു:ഖിക്കേണ്ട എന്നാണ്‌ തന്റെ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

മലയാളികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. റോഡുകളിൽ എല്ലാം തിരക്കുകൾ. ട്രാഫിക് ബ്ലോക്കുകൾ. ജനങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കുന്നു. എല്ലാവരും മാസ്‌ക്കുകൾ ധരിച്ചിട്ടുണ്ട്. പക്ഷെ സുരക്ഷയുടെ, സാമൂഹിക അകലത്തിന്റെ അർഹിക്കുന്ന ഗൗരവം അവരിലെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. കേരളത്തിൽ ഇന്നും 29 കോവിഡ് പോസിറ്റീവ് കേസുകൾ.

മനസ്സിലാക്കുക.. കൊറോണ വൈറസ് എവിടെയും പോയിട്ടില്ല.. അവൻ നമുക്കിടയിലുണ്ട്.. ഭരണകൂടം അവരുടെ കഴിവിന്റെ പരമാവധി നമുക്ക് വേണ്ട സുരക്ഷ ഒരുക്കുന്നുണ്ട്. പക്ഷെ നമുക്ക് ആ വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെട്ടാൽ, നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചാൽ.ഒരുപക്ഷെ .. ഒരു നിശബ്ദ വ്യാപനം.. . ആശങ്ക ഏറുകയാണ് 😔
Dr Rajesh Kumar

YOU MAY ALSO LIKE THIS VIDEO