Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
ഡോ.രാജേഷ് കുമാര്‍

July 21, 2021, 3:53 pm

മലശോധന ഒരു പേടിസ്വപ്നമാകുമ്പോൾ, സൂക്ഷിക്കണം ഈ ലക്ഷണങ്ങൾ

Janayugom Online
A woman leaning over on the toilet with head on her lap trying to use the bathroom. Strugging with bad cramps and sharp pains.

വേദനാജനകമായ മലശോധന സ്ത്രീകളും പുരുഷന്മാരും കുട്ടികൾ പോലുമനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. കൃത്യ സമയത്ത് മലം പോകാതിരിക്കുക, മലം മുറുകി പോകുക, ബലം പിടിച്ചാൽ മലത്തോടൊപ്പമോ ശേഷമോ രക്തം പോകുക ഈ ലക്ഷണങ്ങളോടൊപ്പം ചിലർക്ക് മലദ്വാരത്തിന്റെ വശങ്ങളിൽ ഒരു കുരു പോലെ തള്ളിവരുന്നതും കാണാം. നീറ്റലും വേദനയും പുകച്ചിലും ഇതോടൊപ്പം അനുഭവപ്പെടുകയും ചെയ്യാം. ഈ രോഗത്തിന്റെ തുടക്കത്തിൽ നാണക്കേട് കരുതി ഒരു ഡോക്ടറെ കാണാൻ നിങ്ങൾ മടിക്കുമെങ്കിലും ക്രമേണ രോഗം കൂടി വരുമ്പോൾ ഗത്യന്തരമില്ലാതെ അവരെ സമീപിക്കുകയും ചികിത്സ എടുക്കേണ്ടി വരുകയും ചെയ്യും. 

പൈൽസ് എന്നോ അർശസ് എന്നോ സാധാരണക്കാരുടെ ഭാഷയിൽ മൂലക്കുരുവെന്നോ വിളിക്കാവുന്ന രോഗമാണിത്. മലദ്വാരത്തിന് ഉൾവശത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും മലവിസർജ്ജനത്തിന് വേണ്ടി ബലം പിടിക്കുമ്പോൾ ഈ രക്തക്കുഴലുകൾ പൊട്ടി ബ്ലീഡിങ് ഉണ്ടാകുകയും ചെയ്യാം. മലദ്വാരത്തിന് ഉള്ളിൽ രക്തക്കുഴലുകൾ തുടക്കത്തിൽ ഇങ്ങനെ പൊട്ടുമ്പോൾ വേദന ഉണ്ടാകണമെന്നില്ല. ഇടയ്ക്ക് രക്തം പോകുക മാത്രമാകും ലക്ഷണം. എന്നാൽ തുടർന്ന് ഇതോടൊപ്പം മലദ്വാരത്തിന് നീർക്കെട്ടും വേദനയും ഉണ്ടാകും. 

മലം കട്ടിയായി പോകുമ്പോൾ മലദ്വാരത്തിന്റെ വശങ്ങളിൽ ചെറിയ വീണ്ടു കീറലുകൾ ഉണ്ടാകുകയും അസഹനീയമായ നീറ്റലും വേദനയും ഉണ്ടാകുകയും ചെയ്യാറുണ്ട്. ഫിഷർ എന്ന് വിളിക്കുന്ന ഈ അവസ്ഥ കുട്ടികളിൽ പോലും ഇന്ന് കണ്ടുവരുന്നുണ്ട്. ഫിഷർ രോഗവും പൈൽസിന് ഒപ്പം ഒരാളിൽ തന്നെ കണ്ടുവെന്ന് വരാം. 

ജീവിതരീതിയിൽ വരുന്ന തെറ്റായ ശീലങ്ങളാണ് പലപ്പോഴും പൈൽസും ഫിഷർ രോഗവും ഉണ്ടാക്കുന്നത്. അമിതമായ ജോലിഭാരവും തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർക്കും കടുത്ത മാനസിക പിരിമുറുക്കമുള്ളവർക്കും മദ്യപാന — പുകവലി ശീലമുള്ളവരിലും പൈൽസും ഫിഷറും ഉണ്ടാകാൻ സാധ്യതയുണ്ട്. ഡ്രൈവർമാർ, തയ്യൽക്കാർ, കമ്പ്യൂട്ടർ, IT ജോലി ചെയ്യുന്നവർക്കെല്ലാം ഇരുപ്പിന്റെ ഭാഗമായി ഈ രോഗം പിടിപെടാം. അമിതമായി ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്നവർ, ഉറക്കക്കുറവുള്ളവർ, വ്യായാമമില്ലാത്തവർ, അമിതവണ്ണം,പ്രമേഹ രോഗമുള്ളവർക്കും ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. 

ശരിയായ ചികിത്സയോടൊപ്പം ജീവിതശൈലിയിൽ വരുത്തുന്ന മാറ്റവും ഈ രോഗങ്ങളെ മറികടക്കാൻ ആവശ്യമാണ്. ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. എണ്ണയിൽ കരിച്ചു മൊരിച്ച ആഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക. ചിട്ടയായി വ്യായാമം ചെയ്യുന്നതും രോഗശമനത്തിന് ആവശ്യമാണ്. ദിവസം കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കാൻ മറക്കരുത് .

Dr. Rajesh Kumar
Homoeo­path­ic Physi­cian, Nutritionist,
Influ­encer from Trivandrum

Dr. N S Rajesh Kumar is a Homoeo­path­ic Physi­cian and Nutri­tion­ist in Pet­tah, Thiru­vanan­tha­pu­ram and has an expe­ri­ence of 17 years in this field. He com­plet­ed BHMS from Dr.Padiyar Memo­r­i­al Home­o­path­ic Med­ical Col­lege, Ernaku­lam in 2003 and Clin­i­cal Nutri­tion from Med­ical col­lege, Trivandrum. 

He is the Chief Homoeo­path­ic Physi­cian Dept. of Homoeopa­thy, Holis­tic Med­i­cine and Stress Research Insti­tute, Med­ical Col­lege, Thiru­vanan­tha­pu­ram. Some of the ser­vices pro­vid­ed by the doc­tor are: Dia­betes Man­age­ment, Diet Coun­sel­ing, Hair Loss Treat­ment, Weight Loss Diet Coun­sel­ing and Liv­er Dis­ease Treat­ment etc.

Eng­lish Sum­ma­ry : health arti­cle on con­sti­pa­tion problems

You may also like this video :