ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമാ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്ടികെ ഫ്രെയിംസ് നിര്‍മിക്കുന്ന ചിത്രത്തിലാണ് റോബിന്‍ അഭിനയിക്കുന്നത്. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രൊഡക്ഷന്‍ നമ്പര്‍— 14 റോബിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സന്തോഷ് ടി കുരുവിളയും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പോസ്റ്ററിനോടൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ,‘ഡോ. റോബിന്‍ രാധാകൃഷ്ണന്‍ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാന്‍ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവര്‍ ഉയര്‍ന്ന് വരിക തന്നെ ചെയ്യും. ന്യൂജെന്‍ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീര്‍ച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുന്‍പോട്ട് പോകാനാവൂ.
English summary; Dr. Robin Radhakrishnan to film
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.