സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ അബ്രഹാം ലിങ്കണ് എക്സലന്‍സ് അവാര്‍ഡ് ഡോ. ഇളവരശി ജയകാന്തിനും ഡോ. കെ.പി ഷഫീഖിനും സമ്മാനിച്ചു. ചെന്നൈ വെസ്റ്റിന് പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.
സംരംഭകയായ ഡോ. ഇളവരശി ജയകാന്ത് അശ്വതി ഹോട്ട് ചിപ്സിന്റെ അമരക്കാരിയാണ്. 2012ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച അശ്വതി ഹോട്ട് ചിപ്സിനെ കുറഞ്ഞ കാലം കൊണ്ട് ലോകോത്തര നിലവാരമുള്ള വലിയ ഒരു സംരംഭമാക്കി മാറ്റിയത് ഡോ. ഇളവരശിയുടെ അശ്രാന്ത പരിശ്രമമാണ്. കളറുകളും പ്രിസര്‍വേറ്റീവുകളുമില്ലാതെ തികച്ചും ആരോഗ്യപരമായ നാടന്‍ പലഹാരങ്ങള്‍, അച്ചാറുകള്‍, ചിപ്സുകള്‍ തുടങ്ങിയ വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്ന അശ്വതി ഹോട്ട് ചിപ്സിന് നാല് ശാഖകളുണ്ട്.
സംരംഭക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ഡോ. കെ.പി ശഫീഖ് റെയില്‍വേ കാറ്ററിംഗ് രംഗത്തും സാമൂഹ്യ, സാംസ്കാരിക രംഗത്തും ശ്രദ്ദേയനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്വര്ക്കായ ഇന്ത്യന്‍ റെയില്‍വേയില്‍ കാറ്ററിംഗ് ബിസിനസ് മൂന്ന് തലമുറയായി ഡോ. കെ.പി ശഫീഖിന്റെ കുടുംബമാണ് നടത്തുന്നത്. 1935ല്‍ അദ്ദേഹത്തിന്റെ പിതാമഹന് ആരംഭിച്ച സ്ഥാപനം ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ആള് ഇന്ത്യ റെയില്‍വേ മൊബൈല്‍ കാറ്റേര്‍സ് അസോസിയേഷന്, റെയില്‍ യൂസേഴ്സ് അസോസിയേഷന് , കേരള റീജിയണ്‍ ഡയറക്ടര്‍ ടാക്സ് അഡൈ്വസറി എന്നീ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച വ്യക്തിയാണ്.
English summary: Dr Shafeeq and Dr Jayakhanth won the Abraham Lincon award for start ups
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.