‘ഫെലൂഡ’ പുലിയാണെന്ന്, ദിവസം ഒന്നര ലക്ഷം കോവിഡ്‌ ടെസ്റ്റുകൾ വരെ നടത്താൻ ഇവൻ വിചാരിച്ചാൽ നടക്കുമെന്ന്

Web Desk
Posted on October 16, 2020, 1:45 pm

കോവിഡ് അതിരൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ജനങ്ങളും ആരോഗ്യപ്രവർത്തകരുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ഏറ്റവും എളുപ്പമാർഗ്ഗത്തിലൂടെ പുതിയൊരു കോവിഡ് ടെസ്റ്റ് രീതി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ദിനംപ്രതി ഒന്നരലക്ഷം ടെസ്റ്റുകൾ ചെയ്യണമെങ്കിൽ ഇത് പോലൊരു സംവിധാനം ഉണ്ടെങ്കിലേ മതിയാകൂ..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

‘ഫലൂഡ’ സോറി ‘ഫെലൂഡ’ പുലിയാണ്???

======================

കൊവിഡ് 19 നുള്ള പുതിയ ടെസ്റ്റ്

പുലി വരുന്നുണ്ടെ പുലിയെന്നു പറഞ്ഞ് നടന്നിട്ട് ഇപ്പോൾ ഒരു പുലി വരുന്നുണ്ട്.

ലഭ്യമായ വിവരങ്ങളനുസരിച്ച് ലവൻ പുലി തന്നെയാകാനാണ് വഴി.

മറ്റ് കൊവിഡ് 19 ടെസ്റ്റുകൾ വെച്ച് നോക്കുമ്പോൾ ഏറ്റവും കൃത്യതയുള്ള, ഏറ്റവും വേഗതയുള്ള പേപ്പർ ടെസ്റ്റ്

അതായത് പ്രഗ്നന്സി ടെസ്റ്റ് നോക്കുന്നപോലെ വളരെ വളരെ സിമ്പിൾ.

നമ്മുടെ ‘ജാവേനെം‘കാട്ടി സിമ്പിൾ

ഏതാണ്ട് 97% സെൻസിറ്റിവിറ്റിയും, ഏതാണ്ട് അത്രയും തന്നെ സ്പേസിഫിസിറ്റിയുമുള്ള ഒരു വൻ പുലി.

അതായത് പോസിറ്റീവ് ആണെങ്കിൽ കൃത്യമായി ലവലേശം പോലും തെറ്റില്ലാതെ പോസിറ്റീവ്,

വൈറസിന്റെ ഒരംശമെങ്കിലുമുള്ള എല്ലാവരെയും കണ്ടു പിടിക്കുന്ന ടെസ്റ്റ്.

ആർ ടി പി സി ആർ ആന്റിജൻ ടെസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ

വില തുച്ഛം ഗുണം മെച്ചം.

നിമിഷനേരംകൊണ്ട് റിസൾട്ട് റെഡി.

നേരത്തെ ‘ഗെയിം ചെയ്ഞ്ചർ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആന്റിജൻ ടെസ്റ്റ് ചവറ്റുകുട്ടയിൽ പോകാനാണ് സാധ്യത.

ലോണ്ട ലവൻ തന്നെ പുതിയ ‘ഗെയിം ചെയ്ഞ്ചർ’, പുലി.

പിസിആർ ആന്റിജൻ ടെസ്റ്റുകൾ പോലെ മൂക്കിൽനിന്നും സ്രവമെടുത്ത് തന്നെയാണ് ഇത് പരിശോധിക്കുന്നത്.

‘ക്രിസ്പർ’ (CRISPR)

ക്ലസ്റ്റേർഡ്

റെഗുലർ

ഇന്റർസ്പേസ്ഡ്

ഷോർട്ട്

പലിൻഡ്രോമിക്

റിപ്പീറ്റുകൾക്കുള്ള ഹ്രസ്വ രൂപം

ലളിതമാക്കാൻ ശ്രമിച്ചാൽ ഒരു ജീൻ എഡിറ്റിംഗ് ഇടപാട്.

ഒന്നു കൂടി വിശദീകരിച്ചാൽ നാം ടൈപ്പ് ചെയ്യുമ്പോൾ ചില വാക്കുകൾ കർസർ ഉപയോഗിച്ച് എഡിറ്റ് ചെയ്തു മാറ്റുന്നത് പോലെ ചില ജീനുകൾ എഡിറ്റ് ചെയ്ത് മാറ്റി അസുഖങ്ങൾ ചികിത്സിക്കുന്ന രീതിയാണ് ഇത്.

അപ്പൊ പുലി തന്നെ

ഇവിടെ രോഗനിർണയത്തിൽ കൊവിഡ്19 വൈറസിന്റെ ജീനുകളെ ഇവൻ എടുത്തുകാണിക്കുന്നു.

അപ്പടി താൻ.

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ വലിയ ചുവടുവെപ്പാണിതെന്ന് പറയാതെ വയ്യ.

അങ്ങനെ പറയുമ്പോഴും പുതിയ ടെസ്റ്റുകളും പുതിയ മരുന്നുകളും വാക്സിനുകളുംമോക്കെ വലിയ ചോദ്യത്തിന് മുന്നിലായിരിക്കും

എപ്പോഴും

എല്ലാ കാലവും.

ലോക വൈദ്യശാസ്ത്രചരിത്രം തന്നെ അതാണ്. അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭംഗിയും!

കാലം തെളിയിക്കേണ്ടതാണ് എല്ലാം

പക്ഷേ വൻ പുലി തന്നെയെന്നു തത്കാലം കരുതാം

കേരളത്തിൽ ദിനംപ്രതി ഒന്നരലക്ഷം ടെസ്റ്റുകൾ ചെയ്യണമെങ്കിൽ ഇവനെ പോലെ ഒരു പുലിയുടെ സഹായം കൂടിയേ തീരൂ.

ഫലൂഡ കണ്ട് നാവിൽ കൊതിയൂറുന്നവർക്ക്

ഒരു ചെറിയ എഡിറ്റിംഗ്.

ലവൻ ‘ഫെലൂട’ നമ്മുടെ സത്യജിത്ത് റായുടെ പ്രസിദ്ധമായ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേര്.

പോളപ്പൻ രുചിയുള്ള സാദനം ‘ഫലൂട’

പുലി വരട്ടെ

ലച്ചം ലച്ചം ടെസ്റ്റുകൾ നടക്കട്ടെ.

ഡോ സുൽഫി നൂഹു

Eng­lish sum­ma­ry; dr. sul­fy nuhu fb post about covid test

You may also like this video;