ജില്ലയിലെ ഹരിതമിഷൻ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുമെന്നും പുതിയ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കുമെന്നും ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അധ്യക്ഷതയിൽ കളക്ടേറ്റിൽ ചേർന്ന ഹരിത കേരള മിഷൻ അവലോകന യോഗത്തിന് നേതൃത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഞാൻ ഒഴുകട്ടെ നീർചാലുകളുടെ വീണ്ടെടുപ്പ് ജില്ലയിൽ നടന്നു വരുന്നുണ്ട്. തൊഴിലുറപ്പ് വഴിയും ഇത്തരം നീർച്ചാലുകളുടെ ശുദ്ധീകരണം നടത്തും. മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി മുള കൃഷിക്ക് അടിമാലിയിൽ തുടക്കം കുറിച്ച് മൂവായിരം തൈകൾ നട്ടു.
വാഴത്തോപ്പ് പഞ്ചായത്തിൽ മുള കൃഷി ഉല്പാദനത്തിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. പച്ചത്തുരുത്തു പദ്ധതിയുടെ ഭാഗമായി 4.3 ഏക്കറിൽ നെല്ലി, ഞാവൽ, പനിനീർ ചാമ്പ, ആര്യവേപ്പ് തുടങ്ങിയ മരങ്ങൾ ഉൾപ്പെടുത്തിയാണ് സ്വാഭാവിക വനം നിർമിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം മേഖലകളിലെ മാലിന്യ പ്രശ്നങ്ങൾ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, ഇവ സംസ്കരിക്കുന്നതിനുള്ള സ്ഥലപരിമിതികൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ ജില്ലാപ്ലാനിങ് ഓഫീസർ കെ കെ ഷീല, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. ജി എസ് മധു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി കുര്യാകോസ്,
മലിനീകരണ നിയന്ത്രണ ബോർഡ് ഇ ഇ എബി വർഗീസ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസ് സ്കറിയ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷാജിമോൻ പിഎ, ജില്ലയിലെ വിവിധ വകുപ്പ്തല ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു ഹരിതമിഷൻ സംസ്ഥാന കോർഡിനേറ്റർ ഡോ. ടി. എൻ സീമയുടെ സാന്നിധ്യത്തിൽ ജില്ലാകലക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഹരിത കേരള മിഷൻ ജില്ലാ അവലോകന യോഗം.
English Summary: Dr TN seema says that the Green Mission activities will be strengthened.
you may also like this video;