October 2, 2022 Sunday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ഉത്പാദനം; താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സമര്‍പ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
July 19, 2021 9:46 am

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ഉത്പാദനം ആരംഭിക്കുന്നതിന്റെ തുടര്‍നടപടികളിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ചര്‍ച്ചകള്‍ക്കായി നിയോഗിച്ച സംഘമാണ് താത്പര്യ പത്രത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. പ്രൊജക്ട് ഡയറക്ടര്‍ എസ് ചിത്രയാണ്. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മാണം ആരംഭിക്കുക.

രാജ്യത്തെ 20 വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ 10 എണ്ണം കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തി. വാക്‌സിനില്‍ നിന്ന് വലിയ ലാഭം കിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണെന്ന് കമ്പനികള്‍ അഭിപ്രായപ്പെട്ടു. കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം സമര്‍പ്പിക്കുക. താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കും.

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുധീര്‍, കോവിഡ് വിദഗ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ. വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

Eng­lish sum­ma­ry: Draft let­ter of inter­est sub­mis­sion  for covid vac­cine pro­duc­tion in Kerala
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.