Web Desk

July 04, 2021, 11:30 am

പേരില്‍ ഡ്രാഗണ്‍ എങ്കിലും ഗുണത്തില്‍ കേമന്‍

Janayugom Online

കേരളത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴം ഇപ്പോള്‍ സുലഭമാണ്. കള്ളിച്ചെടി വര്‍ഗ്ഗത്തില്‍ പെട്ട ഒരുകൂട്ടം സസ്യങ്ങളാണ് ഇവ. ഹൈലോസീറസ് ജനുസ്സില്‍ പെട്ടവയാണ് ഇത്. പിങ്ക് നിറമാണ് ഇവയ്ക്ക്. പൊതുവെ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലാണ് ഡ്രാഗണ്‍ ഫ്രൂട്ട് കണ്ട് വരുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ശരീരത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഫൈബര്‍, ആന്റിഓക്‌സിഡന്റും ധാതുക്കളും വിറ്റാമിനുകളും ഉള്‍പ്പെടെയുള്ളവ ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൂടുതലാണ്. ഡ്രാഗണ്‍ ഫ്രൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സിയുടെ രോഗപ്രതിരോധ ശേഷി കാന്‍സറിനെ തടയാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിച്ച് ജാമുകളും മറ്റും ഇപ്പോള്‍ ഉണ്ടാക്കാന്‍ സാധിക്കും. 

സന്ധികളിലെയും പേശികളിലെയും കടുത്ത വേദനയില്‍ നിന്ന് മോചനം ലഭിക്കും. 100 ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്ന് നിങ്ങള്‍ക്ക് കലോറി — 60, പ്രോട്ടീന്‍ — 2.0 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ്‌സ് — 9.0 ഗ്രാം, കൊഴുപ്പ് — 2.0 ഗ്രാം, നാരുകള്‍ — 1.5 ഗ്രാം എന്നിവ ലഭിക്കും.

ENGLISH SUMMARY:dragon fruit health benifits

You may also like this video