കാലാസ്ഥാ വ്യതിയാനം കാർഷിക മേഖലയെ തളർത്തുമ്പോൾ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് വിജയഗാഥ തീർത്ത് ഇടുക്കിയിലെ കർഷകൻ.
ഇടുക്കി കരുണാപുരം സ്വദേശിയായ അങ്ങാടിയിൽ ബേബിയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയം കൈവരിച്ചത്. പശുവിൻ പാൽ വളമായി ഉപയോഗിക്കുന്ന വ്യത്യസ്തമായ കൃഷി രീതിയിലൂടെയാണ് ഇദ്ദേഹം ഡ്രാഗൺ ഫ്രൂട്ട് വിളയിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലം ഇടുക്കിയിലെ കാർഷിക മേഖല തകർച്ച നേരിടുന്ന വേളയിലാണ് ബേബിയുടെ നേട്ടം.
വേനൽ കാലത്ത് പോലും ജലക്ഷാമത്തെ അതിജീവിക്കുന്ന കൃഷിയേതെന്ന് കുടിയേറ്റ കർഷകനായ ബേബി ചിന്തിച്ച് തുടങ്ങിയത് നാലഞ്ച് വർഷം മുമ്പാണ്. തുടർന്നാണ് ഹൈറേഞ്ചിന്റെ മണ്ണിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ഇതിനായി തൈകൾ എത്തിച്ച് വിപുലമായ കൃഷിയും ആരംഭിച്ചു. തികച്ചും ജൈവ രീതിയിൽ പരിപാലിക്കുന്ന ഡ്രാഗൺ ഫ്രൂട്ടിനും മറ്റ് വിളകൾക്കും മാസത്തിലൊരിക്കൽ പാൽ ചുവട്ടിലൊഴിച്ച് നൽകും. കരുത്തുള്ള നാമ്പുകൾ ഉണ്ടാകുന്നതിന് പാലിന്റെ ഉപയോഗം ഫലപ്രദമാണെന്നാണ് ഇദ്ദേഹം പറയുന്നത്.
നാലാം വർഷം കായ്ക്കുമെന്ന് പറഞ്ഞ് നൽകിയ ഡ്രാഗൺ ഫ്രൂട്ട്, തൈകൾ വച്ച് രണ്ടാം വർഷം തന്നെ സമൃദ്ധമായ വിളവ് നൽകി.
ബേബിയുടെ വ്യത്യസ്തമായ കൃഷി പരിപാലനം കേരളത്തിലെ മറ്റ് കർഷകർക്കും മാതൃകയാണെന്ന് തോട്ടം സന്ദർശിച്ച കൃഷികുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ഡ്രാഗൺ ഫ്രൂട്ടിനൊപ്പം നാടൻ പേരക്ക, റംബൂട്ടാൻ, സപ്പോർട്ട, മുട്ടപ്പഴം, ഫാഷൻ ഫ്രൂട്ട്, അവക്കാഡോ എന്നിവ അടക്കമുള്ള പഴങ്ങളും കൃഷി ചെയ്യുന്നുണ്ട്.
English Summary: dragon fruit plant
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.