Web Desk

ബെംഗളുരു

January 31, 2020, 12:15 pm

പൗരത്വ നിയമഭേദഗതിക്ക് എതിരായ നാടകം: പ്രധാന അധ്യാപികയും ഒരു വിദ്യാർത്ഥിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു

Janayugom Online

പൗരത്വ നിയമഭേദഗതിക്ക് എതിരായ നാടകം അവതരിപ്പിച്ചതിൻറെ പേരിൽ കർണാടകയിലെ ബിദറിലുള്ള സ്കൂളിലെ പ്രധാനാധ്യാപികയെയുെം ഒരു വിദ്യാർത്ഥിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിദറിലെ ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്കൂളിലാണ് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചത്. ഇതിൻറെ പേരിൽ സ്കൂൾ അടച്ചു പൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ സ്കൂൾ മാനേജ്മെൻറിനെതിരെ രാജ്യദ്രോഹക്കേസ് എടുക്കുകയും ചെയ്തു. ഷഹീൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനും കേസെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി എന്നതടക്കമുള്ള വകുപ്പുകളും ഇതിൽ ചുമത്തിയിട്ടുണ്ട്. സെ​ക്ഷ​ൻ 124എ, 504,505(2), 153​എ, 34 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രിയെ അ​ട​ക്കം വി​മ​ർ​ശി​ക്കു​ന്ന രീ​തി​യി​ൽ നാ​ട​കം കളിച്ചത്.

Eng­lish sum­ma­ry : Dra­ma Against Cit­i­zen­ship Law Police Arrest Teacher and Moth­er of Student

You may also like this video