കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് രാഷ്ട്രീയ കാപട്യത്തിന്റെ നാടകമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോഡി കര്‍ദിനാള്‍മാരോടും ബിഷപ്പുമാരോടും ക്രിസ്തുവിനെകുറിച്ച് പ്രഘോഷിക്കുമ്പോള്‍ കേരളത്തിൽ സംഘബന്ധുക്കള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ താറുമാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികളും ഹിന്ദുക്കളും പരസ്പരം കൊല്ലുന്ന മണിപ്പൂരിലേക്ക് മോഡി പോയിട്ടേയില്ല. സിബിസിഐ ആസ്ഥാനത്ത് അദ്ദേഹം പറഞ്ഞ വാക്കുകളില്‍ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കില്‍ ഈ ക്രിസ്തുമസ് കാലത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി അദ്ദേഹം പോകേണ്ടത് മണിപ്പൂരിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാന്‍, യമന്‍ തടവറകളില്‍ നിന്നും ക്രിസ്തീയ പുരോഹിതരെ മോചിപ്പിച്ചതിനേക്കുറിച്ച് വാചാലനാകുന്ന മോഡി ഇന്ത്യന്‍ തടവറയില്‍ പീഡിപ്പിക്കപ്പെട്ടു മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെപ്പറ്റി ഇന്നോളം ഒരു വാക്ക് മിണ്ടിയിട്ടില്ല. ആദിവാസികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിക്ക് കുടിവെള്ളം പോലും കൊടുക്കാന്‍ കൂട്ടാക്കാത്ത ഭരണമാണ് രാജ്യത്തേതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.